തെങ്ങുകയറ്റ യന്ത്രത്തിൽ പരിശീലനം

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രത്തിൽ പരിശീലനം സംഘടിപ്പിച്ചു. പ്രദേശത്ത് തെങ്ങുകയറ്റ തൊഴിലാളികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു പരിശീലനം. ആറ് വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനത്തിൽ പങ്കാളികളായത്. വിജയകരമായി പരിശീലനം പൂർത്തീകരിച്ചവർക്ക് സബ്സി​ഡി നിരക്കിൽ യന്ത്രങ്ങൾ നൽകി. പ്രശാന്ത്, മഹേഷ് എന്നിവരാണ് തൊഴിലാളികൾക്ക് പരിശീലനം നൽകിയത്. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ, കർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൻ എം. ഷീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ എ. റോജ, കൃഷി അസിസ്റ്റന്‍റുമാരായ ആർ. സന്തോഷ് കുമാർ, എം. വിപിൻ, കേരസമിതി സെക്രട്ടറി എ. വത്സൻ, സി. സദാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.