പാലിയേറ്റിവ് ദിനാചരണം

ചക്കരക്കല്ല്: പാലിയേറ്റിവ് ദിനത്തിൽ ഐ.ആർ.പി.സി വളന്‍റിയർമാർ കിടപ്പുരോഗികളെ സന്ദർശിച്ചു. അഞ്ചരക്കണ്ടി സോണലിലെ വീടുകളിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സന്ദർശനം നടത്തി. ഐ.ആർ.പി.സി അഞ്ചരക്കണ്ടി സോണൽ കൺവീനർ എം.വി. അനിൽകുമാർ, വി.കെ. കരുണൻ, കെ.കെ. പ്രമോദൻ, പി.കെ. ഷിജു, എം. ഉല്ലാസൻ, ടി. രഞ്​ജിത്ത്, സജീവൻ, ബിജു എന്നിവർ പങ്കെടുത്തു. ചെമ്പിലോട് പഞ്ചായത്ത് പാലിയേറ്റിവ് ദിനാചരണവും പാലിയേറ്റിവ് രജിസ്ട്രേഷൻ പ്രചാരണ പരിപാടിയും ഇരിവേരി സി.എച്ച്.സിയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. ടി. രതീശൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മായ പദ്ധതി വിശദീകരണം നടത്തി. ഡി. ജിഷ, കെ.സി. പ്രകാശൻ, ടി.കെ. ഗോവിന്ദൻ, സലീം മണിമല, ശശികല, എം.കെ. രാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.