ലൈറ്റ് തൂൺ മോഷണംപോയി

എടക്കാട്: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ-മമ്മാക്കുന്ന് റോഡ് ജങ്​ഷനിൽ പുതുതായി സ്ഥാപിക്കാൻ എത്തിച്ച ഹൈമാസ്റ്റ് വിളക്കിന്‍റെ തൂൺ മോഷണം പോയി. ഇരുമ്പ് തൂണാണ് നഷ്ടപ്പെട്ടത്. റോഡരികിൽ സൂക്ഷിച്ച തൂൺ രണ്ട് ദിവസം മുമ്പാണ് കാണാതായത്. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽനിന്നാണ് ലൈറ്റ് അനുവദിച്ചത്. പഞ്ചായത്ത്​ അധികൃതർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.