പി.ടി. തോമസ് അനുസ്മരണ സമ്മേളനം

ശ്രീകണ്ഠപുരം: ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷ​ന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വളക്കൈ ടൗണിൽ നടത്തിയ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മനോജ് പാറക്കാടി അധ്യക്ഷത വഹിച്ചു. മാനവ സംസ്കൃതി സംസ്ഥാന സെക്രട്ടറി എം. പ്രദീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപികയായ കൃഷ്ണപ്രിയ ഗാനം ആലപിച്ചു. ഷാജു കണ്ടമ്പേത്ത്, മേപ്പാട്ട് രവീന്ദ്രൻ, വി.കെ. വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അബ്ദുൽ സത്താർ, പി.വി. രജിത, കെ. രാജീവൻ, ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി. ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. ദിനേശൻ, എ.കെ. വാസു, പടപ്പയിൽ പ്രദീപൻ, എം.പി. കുഞ്ഞുമൊയ്തീൻ, കെ. ദിവാകരൻ, ടി.പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.