മേൽപാലം അറ്റകുറ്റപ്പണി ഇഴയുന്നതിനെതിരെ പ്രതിഷേധം

പാപ്പിനിശ്ശേരി: മേൽപാലം അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണെന്നാരോപിച്ച് നാട്ടുകാരും വ്യാപാരികളും പാലത്തിന് മുന്നിൽ പ്രതിഷേധം നടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ആദ്യദിവസം നിരവധി പേർ പ്രവൃത്തിക്കുണ്ടായെങ്കിലും ചൊവ്വാഴ്ച നാമമാത്രമായ ജോലിക്കാർ മാത്രമാണ് പണിക്കുണ്ടായതെന്നാണ് ആക്ഷേപം. ഈ രീതിയിൽ പോയാൽ അറ്റകുറ്റപ്പണി അതിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ വലിയ യാത്രാ ക്ലേശത്തിലേക്ക് വലിച്ചിടുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമതി പാപ്പിനിശ്ശേരി യൂനിറ്റ് പ്രസിഡൻറ്​ എസ്.വി.പി. മുസ്തഫ, കെ. മുഹമ്മദലി, കെ.കെ. ജലീൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.