ശ്രീകണ്ഠപുരം: വൈസ് മെൻ ഇൻറർനാഷനൽ ഡിസ്ട്രിക്ട് അഞ്ചിൻെറ ആഭിമുഖ്യത്തിൽ ജില്ല തല പെയിൻറിങ് പെൻസിൽ ചിത്രരചന മത്സരം നടത്തി. ജില്ലയിലെ 22 വൈസ്മെൻസ് ക്ലബ് പരിധികളിൽ നിന്ന് നൂറുകുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ക്ലബ് തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവരാണ് ജില്ലതല മത്സരത്തിൽ പങ്കെടുത്തത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ ഉദ്ഘാടനം ചെയ്തു. മധു പണിക്കർ അധ്യക്ഷത വഹിച്ചു. വി.ഡി. ജോസഫ്, ജോർജ് ജോസഫ്, കെ.ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. പ്രശാന്തൻ സ്വാഗതവും ജോർജ് പി. അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.