കേരള ബാങ്ക് രണ്ടാം വാർഷിക ദിനാചരണം

കണ്ണൂർ: കേരള ബാങ്ക് രണ്ടാം വാർഷികദിനം റീജനൽ ഓഫിസിന് കീഴിലെ കണ്ണൂർ, കാസർകോട് ജില്ലയിലെ ശാഖകളിൽ ആഘോഷിച്ചു. വാർഷികത്തി​ൻെറ ഭാഗമായി ബാങ്ക് നടപ്പിലാക്കുന്ന വിദ്യാനിധി അക്കൗണ്ട്‌ എല്ലാ ശാഖകളിലും ആരംഭിച്ചു. ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പ്രവർത്തകർ എന്നിവർ വിവിധ ശാഖകളിൽ വിദ്യാനിധിയുടെ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലതല ഉദ്‌ഘാടനം കണ്ണൂർ റീജനൽ ഓഫിസ് കേരള ബാങ്ക് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ വിദ്യാർഥികൾക്ക് പാസ് ബുക്കും കണ്ടെയ്​നറും നൽകി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.ജി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. ഡി.ജി.എം കെ. സൂരജ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ് മാണിയൂർ, പാക്‌സ് അസോസിയേഷൻ കണ്ണൂർ താലൂക്ക് സെക്രട്ടറി കെ. രാജീവൻ, കെ. മനോജ് കുമാർ, സി.എൻ. മോഹനൻ, ഡി.ജി.എം പി.എസ്. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. സി.പി.സി ഡി.ജി.എമ്മുമാരായ പി. ശശികുമാർ സ്വാഗതവും വി. നാരായണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.