കോളനികളിൽ ഇൻറർനെറ്റ് കണക്​ഷനുകൾ നൽകി

കേളകം: കണ്ണൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കുന്നതി​ൻെറ ഭാഗമായി സിഗ്നല്‍ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന മലയോര മേഖലയിലെ കോളനികളില്‍ ജില്ല പഞ്ചായത്ത് നടത്തുന്ന ഇൻറര്‍നെറ്റ് കണക്​ഷന്‍ പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ കണക്​ഷന്‍ നല്‍കി. മേലെ കണ്ടംതോട്, രാമച്ചി, പൂക്കുണ്ട്, നരിക്കടവ് തുടങ്ങി 10 കോളനികളിലാണ് ഇൻറര്‍നെറ്റ് കണക്​ഷന്‍ നല്‍കിയത്. ഉദ്ഘാടനം മേലെ കണ്ടംതോട് കോളനിയില്‍ പഞ്ചായത്ത് പ്രസിഡൻറ്​ സി.ടി അനീഷ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയര്‍മാന്‍ സജീവന്‍ അധ്യക്ഷത വഹിച്ചു. വെള്ളൂന്നി സ്​റ്റാര്‍ കേബിള്‍ ഉടമ ഗോപിദാസ്, ജിഷ്ണു, പ്രമോട്ടര്‍മാരായ സുവിഷ, വത്സ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.