വൈദ്യുതി ബിൽ അടക്കാനുള്ള സമയം വെട്ടിക്കുറച്ചതായി പരാതി

മാഹി: അഴിയൂർ സെക്​ഷൻ പരിധിയിൽ വൈദ്യുതി ബിൽ തുക അടക്കാനുള്ള സമയം വെട്ടിക്കുറച്ചതായി പരാതി. നേരത്തേ രാവിലെ എട്ടുമുതൽ ആറുവരെയാണ് ഉപഭോക്താക്കൾക്ക് പണം അടക്കാനുള്ള സൗകര്യം കെ.എസ്.ഇ.ബി നൽകിയിരുന്നത്. എന്നാൽ, ശനിയാഴ്ചക്കുശേഷം രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയാക്കി കുറച്ചു. ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതി‍ൻെറ ഭാഗമായാണ് ഈ പരിഷ്കാരമെന്നാണ് ആക്ഷേപം. ഇതുമൂലം ഉപഭോക്താക്കൾ ഏറെ പ്രയാസം നേരിടുകയാണ്. ഓൺലൈൻ സൗകര്യം കൂടുതൽപേർ ഉപയോഗിക്കുന്നതിനാലാണ് സമയക്രമം കുറച്ചതെന്നാണ് വൈദ്യുതി ബോർഡി‍ൻെറ വിശദീകരണം. അഴിയൂർ സെക്​ഷനിൽ കാഷ് അടക്കാനുള്ള സമയം കുറച്ചത് പിൻവലിക്കണമെന്ന് അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.