വനിതകള്‍ക്കായി പൊതുശുചിത്വ സമുച്ചയം

വനിതകള്‍ക്കായി പൊതുശുചിത്വ സമുച്ചയം കണ്ണൂർ: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്യാശ്ശേരി വീവേഴ്‌സിനോടനുബന്ധിച്ച് നിര്‍മിച്ച വനിത പൊതു ശുചിത്വ സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​​ പി.പി. ഷാജിര്‍ ഉദ്ഘാടനം ചെയ്തു. വനിതകള്‍ കൂടുതലായി തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിത പൊതുശുചിത്വ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇരിണാവ് വീവേഴ്സിലും കണ്ണപുരം മൊട്ടമ്മല്‍ വീവേഴ്‌സിലും ശുചിത്വ സമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​​ ടി.ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.