നബിദിനത്തിൽ അന്തേവാസികൾക്ക് സ്‌നേഹവിരുന്നൊരുക്കി

നബിദിനത്തിൽ അന്തേവാസികൾക്ക് സ്‌നേഹവിരുന്നൊരുക്കിചക്കരക്കല്ല്: നബിദിനത്തോടനുബന്ധിച്ച് എളയാവൂർ സി.എച്ച് സൻെററിന്​ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക്‌ സ്നേഹ വിരുന്നൊരുക്കി മാഹി പന്തക്കൽ സി.എച്ച് സൻെറർ പ്രവർത്തകർ.അന്തേവാസികളോടൊപ്പം ഏറെനേരം ചെലവഴിക്കുകയും അവർക്ക്​ ഉച്ചഭക്ഷണം നൽകുകയും ചെയ്തു​. തുടർന്ന് നടന്ന കാരുണ്യ സംഗമത്തിൽ പന്തക്കൽ സി.എച്ച് സൻെറർ ഭാരവാഹികളായ ഷറഫുദ്ദീൻ മാസ്​റ്റർ, പി. അയ്യൂബ്, പി. സമീർ, കെ.കെ. ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. എളയാവൂർ സി.എച്ച് സൻെററിലേക്ക് എത്തിയവരെ ഭാരവാഹികളായ സി.എച്ച്. മുഹമ്മദ് അഷ്റഫ്, കെ.എം. ഷംസുദ്ദീൻ, ആർ.എം.ഷബീർ എന്നിവർ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.