ബി.എസ്​.എൻ.എൽ ജീവനക്കാർ പ്രതിഷേധിച്ചു

ബി.എസ്​.എൻ.എൽ ജീവനക്കാർ പ്രതിഷേധിച്ചുപടം...സന്ദീപ്​. കണ്ണൂർ: ബി.എസ്​.എൻ.എൽ എംപ്ലോയീസ് യൂനിയൻ, ഒാൾ ഇന്ത്യ ബി.എസ്​.എൻ.എൽ ഡോട്​ പെൻഷനേഴ്​സ്​ അസോസിയേഷൻ -ബി.എസ്​.എൻ.എൽ കാഷ്വൽ കോൺട്രാക്​ട്​ ലേബേഴ്​സ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ എസ്​.എസ്​.എയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടന്നു. കണ്ണൂർ ടെലിഫോൺ ഭവൻ പരിസരത്ത് ബി.എസ്​.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്​ പി. മനോഹരൻ ഉദ്ഘാടനം ചെയ്​തു കെ. രാജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ടെലികോം ജനറൽ മാനേജർ ഓഫിസിന്​ മുന്നിൽ നടന്ന പരിപാടി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ബി. അശോകൻ ഉദ്​ഘാടനം ചെയ്​തു. വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ കെ. രാജീവൻ ഉദ്​ഘാടനം ചെയ്​തു. കൂത്തുപറമ്പ് ടെലിഫോൺ എക്സ്ചേഞ്ചിന്​ മുന്നിൽ നടന്ന പ്രതിഷേധം കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്​തു. പയ്യന്നൂരിൽ കെ. രാജൻ ഉദ്​ഘാടനം ചെയ്​തു. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.