സ്വീകരണം നൽകി

സ്വീകരണം നൽകിപടം...MAHILA CONGRESS SWEEKARANAM ...മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ്​ സംസാരിക്കുന്നു കണ്ണൂര്‍: ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റെടുത്ത അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന് മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ യോഗം മുന്‍ ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി ഉദ്​ഘാടനം ചെയ്​തു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. മുഹമ്മദ് ഫൈസല്‍, സി.ടി. ഗിരിജ, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനിജ ബാലകൃഷ്​ണന്‍, ലിസി തോമസ്, ഡെയ്‌സി സക്കറിയ, തങ്കമ്മ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.