ആടും കൂടും പദ്ധതി തുടങ്ങി

ആടും കൂടും പദ്ധതി തുടങ്ങിപടം -സന്ദീപ്​r കണ്ണൂർ: കേരള ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വിവിധ തൊഴില്‍പദ്ധതികളുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ നിർവഹിച്ചു. സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചാണ് തൊഴിലാളികള്‍ക്ക് മിനി ആടുവളര്‍ത്തല്‍ യൂനിറ്റ് ആരംഭിക്കുന്നതിനായി രണ്ട് ആടും ഒരു കൂടും നല്‍കുന്നത്. സംസ്ഥാനത്ത് 650 തൊഴിലാളികള്‍ക്കാണ് ഇവ ലഭ്യമാക്കുക. 20 കോടി രൂപ വിനിയോഗിച്ച് തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 15 പദ്ധതികളില്‍ ഒന്നാണ് ആടും കൂടും പദ്ധതി. പയ്യാമ്പലം ദിനേശ് ഭവനില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.