'കൊടി പാറട്ടെ' ജില്ലതല ഉദ്​ഘാടനം

'കൊടി പാറട്ടെ' ജില്ലതല ഉദ്​ഘാടനംപടം - kodi paratte -'കൊടി പാറട്ടെ' ഉദ്​ഘാടനം സുരേഷ്‌ബാബു എളയാവൂർ കാവ്യദേവന് പതാക കൈമാറി നിർവഹിക്കുന്നുകണ്ണൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തി​ൻെറ ഭാഗമായി ജവഹർ ബാൽമഞ്ച് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 23 ബ്ലോക്കുകളിലായി നടക്കുന്ന കൊടി പാറട്ടെ പരിപാടിയുടെ ജില്ലതല ഉദ്​ഘാടനം നടന്നു. കോർപറേഷൻ സ്​ഥിരം സമിതി ചെയർമാൻ സുരേഷ്‌ബാബു എളയാവൂർ ജില്ല പ്രസിഡൻറ്​ കാവ്യദേവന് പതാക കൈമാറി ഉദ്​ഘാടനം നിർവഹിച്ചു. ജവഹർ ബാൽമഞ്ച് ജില്ല ചെയർമാൻ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ പതാക ഉയർത്തുന്നതിനാണ് ഇത്തരത്തിൽ 23 ബ്ലോക്ക് കമ്മിറ്റികൾ വഴി യൂനിറ്റ് തലത്തിലേക്ക് പതാകകൾ കൈമാറി 'കൊടി പാറട്ടെ' പരിപാടി ആസൂത്രണം ചെയ്​തത്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.