പ്രവാസി വെൽഫെയർ ഫോറം നോർക്ക ഓഫിസ് മാർച്ച്

പ്രവാസി വെൽഫെയർ ഫോറം നോർക്ക ഓഫിസ് മാർച്ച് pravasi welfare പ്രവാസി വെൽഫെയർ ഫോറം നടത്തിയ നോർക്ക ഓഫിസ് മാർച്ച്കണ്ണൂർ: പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഓഫിസിലേക്ക് മാർച്ച് നടത്തി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ നയതന്ത്ര ഇടപാടുകൾ ശക്തിപ്പെടുത്തുക, കോവിഡ് മൂലം ജോലി നഷ്​ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജുകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്​ മാർച്ച്​. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻറ്​ എ. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി, കെ.വി. മുഹമ്മദ് അഷ്റഫ്, പള്ളിപ്പുറം പ്രസന്നൻ, അഹമ്മദ് കുട്ടി കാഞ്ഞിരോട് എന്നിവർ സംസാരിച്ചു. ബി. റഫീഖ് കോയ്യോട്, ബഷീർ കെ.വി. ഉരുവച്ചാൽ, ഇ.വി. നിസാമുദ്ദീൻ, എം.പി. നാസർ ധർമടം, ബി. ഖാലിദ്, എൽ.വി. നയീം, അഷ്റഫ് ആലക്കലകത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.