കൂത്തുപറമ്പ് ടൗൺ സ്ക്വയർ നവീകരണം തുടങ്ങി 15 ലക്ഷം ചെലവിലാണ് നവീകരണംകൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗൺ സ്ക്വയർ നവീകരണത്തിന് തുടക്കമായി. 15 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. 11 വർഷം മുമ്പ് നവീകരിച്ചിരുന്ന ടൗൺ സ്ക്വയറിന് കേടുപാട് സംഭവിച്ചതിനെ തുടർന്നാണ് മോടികൂട്ടൽ നടക്കുന്നത്. പി.കെ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ടൗൺ സ്ക്വയറിൻെറ മധ്യഭാഗത്തായുള്ള കുളം ശാസ്ത്രീയമായി സംരക്ഷിക്കും. നേരത്തെ പാകിയ പുല്ലുകൾ നശിച്ച സ്ഥാനത്ത് പുതിയ പുല്ലുകൾ െവച്ചുപിടിപ്പിക്കും. ടൗൺ സ്ക്വയറിനെ ആകർഷകമാക്കുന്നതിൻെറ ഭാഗമായി പുതിയ ലൈറ്റുകൾ സ്ഥാപിക്കുകയും പാർശ്വഭിത്തികൾ കെട്ടുകയും ചെയ്യും.ചെറുതും വലുതുമായ രണ്ട് സ്റ്റേജുകളും സംരക്ഷിക്കും. ടൗൺ സ്ക്വയറിൽ നേരത്തെ ഉണ്ടായിരുന്ന ശൗചാലയം നവീകരിക്കും. കെ.ടി.ഡി.സിയുടെ സഹായത്തോടെയാണ് നേരത്തെ ടൗൺ സ്ക്വയർ നവീകരിച്ചിരുന്നത്. എന്നാൽ, സംരക്ഷിക്കാൻ സ്ഥിരം സംവിധാനം ഇല്ലാത്തതിനെ തുടർന്ന് ക്രമേണ പല ഭാഗങ്ങളും തകരുകയായിരുന്നു. നവീകരണം പൂർത്തിയാകുന്നതോടെ കൂത്തുപറമ്പ് ടൗണിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇടമായി ടൗൺ സ്ക്വയർ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.