ഐ.എൻ.എൽ കേന്ദ്ര നേതൃത്വത്തിന് പിന്തുണ

ഐ.എൻ.എൽ കേന്ദ്ര നേതൃത്വത്തിന് പിന്തുണഇരിക്കൂർ: ഐ.എൻ.എൽ സംസ്ഥാന നേതൃത്വത്തിലെ പിളർപ്പിൽ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും ഇരിക്കൂർ, ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റികളും ശ്രീകണ്ഠപുരം നഗരസഭ കമ്മിറ്റിയും അഖിലേന്ത്യ കമ്മിറ്റിയുടെ പക്ഷത്താണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ പി. ഹുസയിൻ ഹാജി അധ്യക്ഷത വഹിച്ചു. എൻ.പി. അബ്​ദുറഹീം, വി. അബ്​ദുൽ ഖാദർ ഹാജി, പാറമ്മൽ അശ്റഫ്, കെ.വി. മാമു, ടി.പി. റസാഖ്, കെ.വി. മൊയ്തു, ഇരിക്കൂർ പഞ്ചായത്ത് നാഷനൽ യൂത്ത് ലീഗ് പ്രസിഡൻറ്​ എൻ.കെ.കെ. സമീർ, കെ.എ. മേമി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.