വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ കാരണവർ

photo: kel madasseri ammavan.jpg കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിൽ കണിച്ചാർ സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന മാടശ്ശേരി ശാന്തികൾ കണിച്ചാർ: കുടിയേറ്റ ജനതയുടെ സ്വന്തം മാടശ്ശേരി കാരണവരായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ കണിച്ചാറിലെ മാടശ്ശേരി നാരായണൻ ശാന്തികൾ. രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച കൊടിയ വറുതിയില്‍നിന്ന്​ രക്ഷപ്പെടാന്‍ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍. മണത്തണയിലെ അധികാരിയില്‍ നിന്ന്​ അഞ്ചേക്കര്‍ സ്ഥലം കൈവശമാക്കിയാണ്​ തുടക്കം. ആ മണ്ണില്‍ ജീവിതം കെട്ടിപ്പടുത്ത അദ്ദേഹത്തി​ൻെറ കഥ ഒരു നാടി​ൻെറ കുടിയേറ്റ ചരിത്രം കൂടിയാണ്. സവര്‍ണ മേധാവികള്‍ക്കെതിരെ പോരാടുന്നതിന് താന്‍ പഠിച്ച ശാന്തിപ്പണി ഉപയോഗിച്ചപ്പോള്‍ നാട്ടിലെ ജാത്യാഭിമാനികളായ സവര്‍ണഹിന്ദുക്കള്‍ക്ക് നഷ്​ടമായത് അവരുടെ കുത്തകയായിരുന്നുവെന്നു. കണിച്ചാറില്‍ ഒരുക്ഷേത്രത്തിനു തുടക്കം കുറിച്ചത് ഈ കൊച്ചു മനുഷ്യ​ൻെറ മനക്കരുത്തും ധീരതയുമായിരുന്നു. കണിച്ചാര്‍ ക്ഷേത്രം സ്ഥാപിച്ചത് മുതല്‍ അവിടെ ശാന്തിക്കാരനായി കഴിഞ്ഞ അദ്ദേഹം സമുദായക്കാരുടെ വിവാഹ, മരണ ചടങ്ങുകളിലൊക്കെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. ശ്രീ നാരായണ ഗുരുവിനെ കണ്ടവരിൽ ഒടുവിലത്തെ ആളായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയോട് എന്നും കൂടി നിന്ന അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.