യുവ ഡോക്​ടർമാർക്ക് ആദരം

യുവ ഡോക്​ടർമാർക്ക് ആദരം പടം PYR Doctors യുവ ഡോക്​ടർമാർക്ക് വടക്കുമ്പാട് നൽകിയ സ്വീകരണം പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് പ്രദേശത്തുനിന്ന്​ ആതുരസേവനരംഗത്ത്​ വന്ന ഒമ്പത് യുവ ഡോക്ടർമാരെ രാമന്തളി മുസ്​ലിം കൾചറൽ ആൻഡ് എജുക്കേഷൻ സൊസൈറ്റി ആദരിച്ചു. ഡോ. മുഹമ്മദ് റിയാസ് ഖാലിദിന് കെ.പി. അഹമ്മദ് ഹാജി, രാമന്തളിയിലെ പ്രഥമ വനിത ഡോക്ടറായ ഷെയ്ഖ ശരീഫിന് എം.കെ. അമീൻ, ഡോ. നാദിറക്ക് എം.കെ. അലിഹാജി, ഡോ. പി.പി. മുസദ്ദീഖിന് സൊസൈറ്റി സെക്രട്ടറി വി.വി. മുസ്തഫ, ഡോ. സബീർ അബ്​ദുൽ സലാമിന് ജലീൽ രാമന്തളി, ഡോ. സമീറ ജംഷീറിന് എസ്. മുഹമ്മദ് ഹാജി, ഡോ. സലീല അബ്​ദുസ്സമദിന് സി.സി. ഇബ്രാഹീം, ഡോ. ഹസീബ് ഹക്കീം സിയാലിക്ക് ടി.പി.വി. അബ്​ദുൽ ഫത്താഹ്, ഡോ. സഹ്​ല ഉമറിന്​ സി.എം.സി. അബ്​ദുറഹ്മാൻ എന്നിവർ ഉപഹാരം നൽകി.സൊസൈറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറിയും മുഖ്യാതിഥിയുമായ കരപ്പാത്ത് ഉസ്മാനെ ചടങ്ങിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.