സി.ഐ.ടി.യു പ്രതിഷേധം

​സി.ഐ.ടി.യു പ്രതിഷേധംPhoto:kel citu samaram സി.ഐ.ടി.യു ഫാം ഓഫിസുകൾക്ക് മുന്നിൽ നടത്തിയ സമരം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നുപേരാവൂർ: ഫാം ഓഫിസുകൾക്കു മുന്നിൽ സി.ഐ.ടി.യു സമരം സംഘടിപ്പിച്ചു. ആറളം ഫാം വർക്കേഴ്സ് യൂനിയന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് തൊഴിലാളികൾ സമരം നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച വി.ആർ.എസ് നടപ്പാക്കുക, 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കാഷ്വൽ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.മെയിൻ ഓഫിസിന് മുന്നിൽ ആറളം ഫാം വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറ്​ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്​തു. കെ.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.