സ്ത്രീകളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

സ്ത്രീകളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതിചക്കരക്കല്ല്: പനയത്താംപറമ്പിനടുത്ത് പറമ്പുക്കരിയിൽ സ്ത്രീകളെ രാത്രി വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കളത്തിലെ വളപ്പിൽ വീട്ടിലെ പുത്തൻവള്ളിൽ സതി, സാവിത്രി, ഒ. സവിത എന്നിവരാണ് ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയത്. ജൂലൈ ഏഴിനാണ് പരാതിക്കിടയായ സംഭവം. രാത്രി 11ഒാടെ ഇവർ താമസിക്കുന്ന വീടി​ൻെറ ഭാഗത്തുള്ള വൈദ്യുതിലൈൻ ഓഫാക്കി ഏതാനും പേർ വീട്ടിലെത്തി ആക്രമിച്ചുവെന്നാണ് പരാതി. നേരത്തെ ഇവരുടെ വീട്ടുപറമ്പിൽക്കൂടി സ്വകാര്യ റോഡിന് അനുമതി വേണമെന്നാവശ്യപ്പെട്ട സംഭവമുണ്ടായിരുന്നു. വീട്ടുകാർ സ്ഥലം നൽകാൻ തയാറായില്ല. സ്ഥലം വിട്ടുനൽകാത്തതി​ൻെറ പേരിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ഇൗ ഭാഗത്ത് മതിൽ കെട്ടാൻ ഇറക്കിവെച്ച ചെങ്കല്ലും നഷ്​ടപ്പെടുത്തിയതായി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.