കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ പണം തട്ടൽ; തലശ്ശേരി സ്വദേശി അറസ്​റ്റില്‍

കണ്ണൂർ: വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത് നിരവധി പേരില്‍നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് (43) അറസ്​റ്റിലായത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്​സര്‍ വിമാനത്താവളത്തിലാണ്​ ഇയാൾ പിടിയിലായത്. ചക്കരക്കല്ല്​ പൊലീസ് സ്‌പെഷല്‍ ടീമാണ് അറസ്​റ്റ്​ ചെയ്​തത്. പണം തട്ടിയ സംഭവത്തിൽ 2019ലാണ് ആദ്യ കേസ് രജിസ്​റ്റർ ചെയ്​തത്. വിവിധ സ്​റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ടെന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 80ഓളം പേരിൽ നിന്നും പണം കൈപ്പറ്റിയിട്ടു​ണ്ടെന്നും പൊലീസ് പറഞ്ഞു. ​ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്നും വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തുമാണ് മുഹമ്മദ് ഒനാസിസ് നിരവധി പേരില്‍ നിന്നായി 80 ലക്ഷത്തിന് മുകളിൽ പണം തട്ടിയെടുത്തത്. ചക്കരക്കല്ല്​ പൊലീസ് സ്​റ്റേഷനിലെ എസ്.ഐ രാജീവൻ, പ്രമോദ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒനാസിസിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.