ഓണത്തിന് ഒരുകുട്ട പൂവ്

ഓണത്തിന് ഒരുകുട്ട പൂവ് ഫോട്ടോ: SKPM FlowerCap- ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയുടെ മലപ്പട്ടം പഞ്ചായത്തുതല ഉദ്ഘാടനം അഡുവാപ്പുറം സൗത്തിൽ പ്രസിഡൻറ്​ കെ.പി. രമണി നിർവഹിക്കുന്നുശ്രീകണ്ഠപുരം: ജില്ല പഞ്ചായത്തി​ൻെറ ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയുടെ മലപ്പട്ടം പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. അഡുവാപ്പുറം സൗത്തിൽ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രമണി ഉദ്​ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ അഡുവാപ്പുറം സൗത്ത് യൂനിറ്റാണ് അരയേക്കർ സ്ഥലത്ത് പൂകൃഷി ചെയ്യുന്നത്. ജില്ല പഞ്ചായത്തംഗം സി.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രൻ, കെ.വി. മിനി, ഒ. ഷിനോജ്, എ.കെ. സതി, ടി. രഘുവരൻ, പി.പി. ദിജേഷ്, കൃഷി ഓഫിസർ അനുഷ അൻവർ, എം.പി. വികേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.