കുന്നത്തൂർപാടി ഉത്സവം ചടങ്ങ് മാത്രമായി നടത്തും

ശ്രീകണ്ഠപുരം: കോവിഡ്​ പശ്ചാത്തലത്തിൽ, കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത്​ ഈ വർഷം ഉത്സവാഘോഷങ്ങൾ ഉണ്ടായിരിക്കില്ല. വർഷത്തിലൊരിക്കൽ നടക്കുന്ന ആരൂഢ സ്ഥാനത്തെ ചടങ്ങുകൾ മുടക്കാൻ പറ്റാത്തതിനാൽ ഒരുദിവസം മാത്രമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രസ്തുത ദിവസം ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. ഈ വർഷത്തെ ആണ്ടുത്സവം 17നാണ്​ ആരംഭിക്കേണ്ടത്​. ഒരുമാസം നീളുന്ന മഹോത്സവത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്താറുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് കുന്നത്തൂരിൽ ഉത്സവം നടത്താതിരിക്കുന്നതെന്ന് പാരമ്പര്യ ട്രസ്​റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ പറഞ്ഞു. ഡിസംബർ 25 മുതൽ 2021 ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ഭക്തജനങ്ങൾക്ക് പാടിയിൽ ദർശനം നടത്താനും വഴിപാട് കഴിക്കാനുമുള്ള സംവിധാനം ഉണ്ടായിരിക്കും. ഊട്ടുപുരയിൽ അന്നദാനമുണ്ടായിരിക്കില്ലെന്നും കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.