കാര്‍ മരത്തിലിടിച്ച് അപകടം

കേളകം: കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വയനാട്ടിൽ ഇറക്കി തിരിച്ചുവരുകയായിരുന്ന ടാക്‌സി കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ബുധനാഴ്ച പുലർച്ച ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി കണ്ണൂരിൽ വിമാനമിറങ്ങിയ യാത്രക്കാരെ മേപ്പാടിയില്‍ വിട്ട് തിരികെ വരുമ്പോഴാണ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. കാറി​ൻെറ മുന്‍ഭാഗം തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.