നൂറുമേനി വിജയ സ്മിതം... നൂറുമേനി വിജയം നേടിയ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മധുരം പങ്കിട്ട് ആഹ്ളാദത്തിൽ
കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.67 ശതമാനം ജയം. നൂറു മേനി സ്കൂളുകളുടെ എണ്ണത്തിലും മുഴുവൻ വിഷയങ്ങളിലുള്ള എ പ്ലസിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ കുറവാണുണ്ടായത്. തുടർച്ചയായ മൂന്ന് വർഷത്തിന് ശേഷം നഷ്ടമായ ഒന്നാംസ്ഥാനം കഴിഞ്ഞ വർഷം തിരികെ പിടിച്ച കണ്ണൂരിന് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നു.
ജില്ലയിൽ ഇത്തവണ പരീക്ഷയെഴുതിയ 34,893 പേരിൽ 34,778 പേർ ഉപരിപഠനത്തിന് അർഹത നേടി. 17727 ആൺകുട്ടികളും 17,166 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 17,669 ആൺകുട്ടികളും 17,109 പെൺകുട്ടികളുമാണ് ഉപരിപഠനയോഗ്യത നേടിയത്. ഇത്തവണ 3,122 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 1,099 ആൺകുട്ടികളും 2,023 പെൺകുട്ടികളുമാണ് ഇവർ. കഴിഞ്ഞവർഷം ജില്ലയിൽ 5,997പേരാണ് എ പ്ലസ് നേടിയിരുന്നത്. എ പ്ലസുകാരിൽ വൻകുറവാണ് ഇത്തവണയുണ്ടായത്. ജില്ലയിൽ ഇത്തവണ 84 സ്കൂളുകൾ ആണ് മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചത്.
കഴിഞ്ഞ വർഷം ഇത് 175 ആയിരുന്നു. 31 സർക്കാർ സ്കൂളുകൾ (കഴിഞ്ഞ വർഷം-85), 32 എയ്ഡഡ് (കഴിഞ്ഞ വർഷം- 60 ), 20 അൺ എയ്ഡഡ് സ്കൂളുകൾ (കഴിഞ്ഞ വർഷം -30) നൂറുമേനി കൊയ്തു. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ കണ്ണൂരില്‍നിന്ന് 7,806 (99.63ശതമാനം) പേരും തലശ്ശേരിയിൽ 14,334 (99.76) പേരും തളിപ്പറമ്പിൽ 12,638 (99.06) പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ കണ്ണൂരില്‍ 532 പേരും(184 ആൺ, 348 പെൺ) തലശ്ശേരിയിൽ 1,323 (454 ആൺ, 869 പെൺ) പേരും തളിപ്പറമ്പില്‍ 1,267 (461ആൺ, 806 പെൺ) പേരുമാണ് എ പ്ലസുകാർ.
പരീക്ഷയെഴുതിയവരിൽ കഴിഞ്ഞവർഷത്തേക്കാൾ 484 പേരുടെ കുറവുണ്ടായി. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവരുടെ എണ്ണത്തിലും സ്കൂളുകളുടെ കഴിഞ്ഞവർഷം 35,377 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 35,331 പേർ ഉപരിപഠനത്തിന് അർഹത നേടുകയും 5,997 പേർ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. എ പ്ലസിൽ 2875 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയപട്ടികയിൽ ഇത്തവണ 92 സ്കൂളുകളുടെ കുറവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.