നിതിൻരാജിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ ഡെ​ന്റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ.​എ​സ്.​പി കെ.​സു​ധീ​ർ, ഇ​ൻ​സ്പെ​ക്ട​ർ ശി​വ​ൻ ചോ​ട​ത്ത്, എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച പൊ​ലീ​സ് സം​ഘ​ത്തി​ൽ​നി​ന്ന് മു​ഴു​വ​ൻ ഫ​യ​ലു​ക​ളും ക്രൈം​ബ്രാ​ഞ്ച് സം​ഘം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് നി​തി​ൻ​രാ​ജി​ന്റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​വ​ർ​ക്ക് കോ​ട​തി​യി​ൽ പോ​കേ​ണ്ട​തു​ണ്ടെ​ന്ന​റി​യി​ച്ച​തി​നാ​ൽ യാ​ത്ര മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​നി അ​ടു​ത്ത ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കും. ശേ​ഷം കോ​ള​ജി​ലെ​ത്തി പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും നി​തി​ന്റെ സ​ഹ​പാ​ഠി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കും.

ആ​ദ്യം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണ് എ​സ്.​ഐ.​ടി​യി​ൽ​നി​ന്ന് മാ​റ്റി ഇ​ട​തു​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കേ​സി​ൽ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചി​ട്ടും ഒ​ന്നാം​പ്ര​തി​യും കോ​ള​ജി​ലെ അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​എം.​കെ. റാ​മി​നെ ഇ​നി​യും പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് വ​ലി​യ ച​ർ​ച്ച​യാ​യ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

ര​ണ്ടാം പ്ര​തി ഡോ. ​സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ ആ​ദ്യ അ​ന്വേ​ഷ​ണ​സം​ഘം അ​വ​രെ അ​റ​സ്‌​റ്റു​ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. റാ​മി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം ദി​വ​സ​ങ്ങ​ളോ​ളം ആ​ന്ധ്ര​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഫോ​ൺ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും നി​രീ​ക്ഷി​ച്ചാ​ണ് പൊ​ലീ​സ് അ​ന്ധ്ര​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 10നാ​ണ് നി​തി​ൻ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ജാ​തി അ​ധി​ക്ഷേ​പ​ത്തി​ൽ മ​നം​നൊ​ന്താ​ണ് മ​ക​ന്റെ മ​ര​ണ​മെ​ന്നാ​ണ് നി​തി​ന്റെ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ലോ​ൺ ആ​പ്പ് ച​തി​യി​ൽ കു​ടു​ക്കി​യ​തി​നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു​പേ​രെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്‌​റ്റു​ചെ​യ്തി​രു​ന്നു. 

Tags:    
News Summary - Nithinraj's death; Crime Branch begins investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.