ലഹരി മാഫിയക്കെതിരെ പ്രചാരണവുമായി കെ.എസ്.യു

കണ്ണൂർ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരായ 'ജാഗ്രത' കാമ്പയിന്റെ ഭാഗമായി കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഡോർ ടു ഡോർ' ഭവന സന്ദർശനത്തിന്റെ ജില്ലതല ഉദ്‌ഘാടനം കണ്ണൂരിൽ നടന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ തായത്തെരു, സിറ്റി മേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയും ലഖുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ്‌ സി.ടി. അഭിജിത്, ജനറൽ സെക്രട്ടറി ആദർശ് മാങ്ങാട്ടിടം, അശ്വിൻ മതുക്കോത്ത്, ഹരികൃഷ്ണൻ പാലാട്, അലക്സ്‌ ബെന്നി, അലേഖ് കാടാച്ചിറ, രാകേഷ് ബാലൻ, മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.