ജല്‍ജീവന്‍ മിഷൻ കിറ്റ് വിതരണോദ്ഘാടനം

ഇരിട്ടി: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി തില്ലങ്കേരി പഞ്ചായത്തില്‍ അംഗന്‍വാടി കുട്ടികള്‍, സ്‌കൂള്‍ ജലശ്രീ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള കിറ്റ് വിതരണ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി അംഗം പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം സി.എച്ച്.എന്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ ഡെന്നിക്ക് നല്‍കി പ്രസിഡന്റ് പി. ശ്രീമതി ചടങ്ങ് നിര്‍വഹിച്ചു. വിമല വി, രമണി മിന്നി, മനോജ് എന്‍, മനു ടി ഫ്രാന്‍സിസ്, കെ.വി. ആശ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.