ഓഫിസ് ഉദ്ഘാടനവും അനുസ്മരണവും

ഇരിട്ടി: ടൗൺ മുസ്‍ലിം ലീഗ് പയഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി നിർവഹിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണവും പ്രാർഥനയും മുഹമ്മദ് അലി മൗലവി നുച്യാട് നിർവഹിച്ചു. സി. അന്തു മസാഫി അധ്യക്ഷത വഹിച്ചു. നാസർ കേളോത്ത്, കെ.ടി. മുഹമ്മദ്, എം.കെ. ഹാരിസ്, മുനിസിപ്പൽ കൗൺസിലർ വി.പി. റഷീദ്, അബ്ദുറഹിമാൻ ചാല, ഹംസ തറാൽ, ടി.കെ. മുഹമ്മദലി, സലാം അയ്യങ്കുന്ന്, നിസാർ പുന്നാട് ,യൂസഫ്, പി.വി. റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.