കേളകം: പാലിനും പാലുൽപന്നങ്ങൾക്കും ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള കർഷകസംഘം പേരാവൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശാന്തിഗിരിയിലെ സോയിൽ പൈപ്പിങ് പ്രതിഭാസത്തെപ്പറ്റി ശാസ്ത്രീയപഠനം നടത്തി പ്രദേശവാസികളുടെ ആശങ്കയകറ്റുക, നാളീകേരസംഭരണം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കേളകത്ത് രണ്ടു ദിവസമായി നടന്ന സമ്മേളനം സമാപിച്ചു. സമാപനദിവസം ചർച്ചകൾക്ക് ഏരിയ സെക്രട്ടറി എം.എസ്. വാസുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ജോഷി എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. സക്കീന, ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ, ഷൈലജ ചന്ദ്രൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്തു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.