നീന്തൽ: കണ്ണൂർ യൂനിവേഴ്സിറ്റി സ്വിമ്മിങ് സൻെററിന് ചാമ്പ്യൻഷിപ് മമ്പറം: ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിലെ സ്വിമ്മിങ് പൂളിൽ നടന്ന ജില്ല സീനിയർ വിഭാഗം നീന്തൽ മത്സരത്തിൽ 156 പോയന്റ് നേടിയ കണ്ണൂർ യൂനിവേഴ്സിറ്റി സ്വിമ്മിങ് സൻെറർ ഓവറോൾ ചാമ്പ്യൻഷിപ് നേടി. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും മട്ടന്നൂർ മിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിൽ പുരുഷവിഭാഗത്തിൽ സാന്ദ്രജിത് അശോക്, പെൺകുട്ടികളുടെ വിഭാഗത്തിൽ ഇ. സ്വാലിഹ എന്നിവർ കരസ്ഥമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. യു.പി. ഷബിൻ കുമാർ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദലി, ഡോ. പി.കെ. ജഗന്നാഥൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. 22, 23 തീയതികളിൽ സംസ്ഥാന മത്സരം തിരുവനന്തപുരത്ത് നടക്കും. പടം) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.