പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറേക്കര റെഡ് സ്റ്റാർ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം അഫിലിയേഷൻ പ്രഖ്യാപനച്ചടങ്ങ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ പ്രഖ്യാപനം നടത്തി. കൃഷ്ണൻ നടുവലത്ത്, വി.വി. ചന്ദ്രശേഖരൻ, പി.കെ. ഭാസ്കരൻ, ഇ.വി. ഭാസ്കരൻ, വി.പി. സുഭാഷ് ബാബു എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും കെ.കെ.വി. ജയപാലൻ നന്ദിയും പറഞ്ഞു. കലാമണ്ഡലം ജനാർദനനും സംഘവും തുള്ളൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.