മട്ടന്നൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി മുന്നണികള്‍. കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഇടതുപക്ഷവും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. യു.ഡി.എഫും പ്രചാരണ രംഗത്ത് സജീവമാണ്. ഗൃഹസന്ദര്‍ശനവും, വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും ഞായറാഴ്ചയോടെ യു.ഡി.എഫ് പൂര്‍ത്തിയാക്കി. വാര്‍ഡ് കമ്മിറ്റികളും സ്ക്വാഡ് കമ്മിറ്റികളും സജീവമായി പ്രവര്‍ത്തന രംഗത്തിറങ്ങി. വാര്‍ഡ്തല മഹിള കണ്‍വെന്‍ഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നു. കണ്‍വെന്‍ഷനുകളില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ സതീശന്‍ പാച്ചേനി, അഡ്വ. അബ്ദുൽ കരീം ചേലേരി, വി.എ. നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി ഇല്ലിക്കല്‍ അഗസ്തി, എം. സതീഷ് കുമാര്‍, മുഹമ്മദ് ബ്ലാത്തൂര്‍, ഇബ്രാഹിം മുണ്ടേരി, രാജീവന്‍ എളയാവൂര്‍, അന്‍സാരി തില്ലങ്കേരി, ലിസി ജോസഫ്, വി. മോഹനന്‍, പി. സുനില്‍കുമാര്‍, കെ.പി. സാജു, വി.ആര്‍. ഭാസ്‌കരന്‍, രജിത്ത് നാറാത്ത്, ടി. ജയകൃഷ്ണന്‍, ഹരിദാസ് മൊകേരി, എം.കെ. മോഹനന്‍, കെ.സി. ഗണേശന്‍, സുദീപ് ജെയിംസ് തുടങ്ങിയ നേതാക്കളാണ് നേതൃത്വം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. ജെബി മേത്തര്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ബിന്ദു കൃഷ്ണ തുടങ്ങി നിരവധി സംസ്ഥാന നേതാക്കളും എത്തുന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകും. വാര്‍ഡ് കണ്‍വെന്‍ഷനുകളും മഹിള കണ്‍വെന്‍ഷനും ഏറക്കുറെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എല്‍.ഡി.എഫ്. മിക്കവാര്‍ഡുകളിലും ആദ്യഘട്ട ഗൃഹസന്ദര്‍ശനവും പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിന് കൊഴുപ്പേകാന്‍ അടുത്ത ദിവസങ്ങളിലായി ഇ.പി. ജയരാജന്‍, എ. വിജയരാഘവന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കളും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.