നോ സിഗ്നൽ; അടക്കാത്തോട്ടിൽ ബി.എസ്.എൻ.എൽ ഫോണുകൾ പ്രവർത്തനരഹിതം

കേളകം: അടക്കാത്തോട്ടിൽ ബി.എസ്.എൻ.എൽ ഫോണുകൾ പ്രവർത്തനരഹിതം. ദിവസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾ മറ്റ് കമ്പനികളിലേക്ക് കണക്ഷൻ പോർട്ട് ചെയ്യുന്ന തിരക്കിലാണ്. അടക്കാത്തോട് ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ മൊബൈൽ സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. ബി.എസ്.എൻ.എൽ മൊബൈൽ - ലാൻഡ് ഫോണുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും നിലവിൽ പ്രവർത്തനരഹിതമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. സേവനം തടസ്സപ്പെട്ട ഭൂരിഭാഗം ആളുകളും ലാൻഡ് ലൈൻ ഫോണുകൾ ഒഴിവാക്കിത്തുടങ്ങി. മൊബൈൽ സേവനം കൂടി നിലച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.