പുതിയതെരുവിൽ കുടുംബശ്രീക്ക്​ സ്ഥിരം വിപണന കേന്ദ്രം

കണ്ണൂർ: കുടുംബശ്രീ സംരംഭകരുടെ സ്ഥിരം വിപണന കേന്ദ്രം എന്ന ലക്ഷ്യവുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് പുതിയതെരുവിൽ മാർക്കറ്റിങ്​ കിയോസ്‌ക് ആരംഭിക്കുന്നു. ഈമാസം 25ന് രാവിലെ 10ന്​ കെ.വി. സുമേഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. പുതിയതെരു മാർക്കറ്റിൽ ഒമ്പതു വർഷമായി അടഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ കെട്ടിടം അഞ്ചുലക്ഷം ചെലവിൽ സൂപ്പർ മാർക്കറ്റിന്റെ മാതൃകയിലാണ് നവീകരിച്ചത്. ഉൽപന്നങ്ങൾക്ക് മികച്ച വിപണി സാധ്യമാക്കുക, സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വിപണിയിലെ സാധ്യത മനസ്സിലാക്കി കർഷകരെ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പഞ്ചായത്തിലെ 35ഓളം സംരംഭകർ തയാറാക്കുന്ന കറിപൗഡറുകൾ, അരിപ്പൊടി, തുണിസഞ്ചി, തുണിത്തരങ്ങൾ, കേക്ക്, പലഹാരങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ വിൽപന നടത്തും. കോഫി ബാർ, ഫ്രീസറോടുകൂടിയ പച്ചക്കറി വിപണന യൂനിറ്റ് തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ആരംഭിക്കും. വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലക്കും കാർഷികരംഗത്തിനും പുത്തനുണർവ് നൽകാൻ വിപണനകേന്ദ്രത്തിന് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ശ്രുതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.