വായനയിടത്തിലേക്ക് എന്റെ കൈനീട്ടം

തളിപ്പറമ്പ്: വായന വാരാചരണത്തോടനുബന്ധിച്ച് അൽ മദ്റസത്തുൽ ഇസ്‍ലാമിയ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ മദ്റസ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പയിൻ നടത്തി. ക്ലാസ് ലീഡർമാരിൽനിന്ന് പുസ്തകം സ്വീകരിച്ച് മദ്റസ പി.ടി.എ പ്രസിഡന്റ് കെ.വി. അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. മദ്റസ കോഓഡിനേറ്റർ സി.കെ. മുനവ്വിർ അധ്യക്ഷത വഹിച്ചു. എം.എ. അമീർ സ്വാഗതവും അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. പടം- അൽ മദ്റസത്തുൽ ഇസ്‍ലാമിയ്യ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കാമ്പയിൻ കെ.വി. അബ്ദുൽ റഷീദ് പുസ്തകം സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.