കേളകം: ഒരാഴ്ചയിലധികമായി പാൽച്ചുരം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ വനംവകുപ്പ്. പാൽച്ചുരം, പുതിയങ്ങാടി, മേമല ഭാഗത്താണ് ദിവസങ്ങളായി കാട്ടാന തമ്പടിച്ചിരിക്കുന്നത്. രാത്രിസമയത്ത് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. പുതിയങ്ങാടി മേമലയിലെ കൊച്ചുതറയിൽ പോളിന്റെ കൃഷിയിടത്തിലെ വിളവെടുക്കാറായ കപ്പ, ചേമ്പ്, തെങ്ങ്, മഞ്ഞൾ, നൂറിലധികം വാഴകൾ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കൂടാതെ സ്ഥലത്തെ അഞ്ചിടങ്ങളിലായി നിർമിച്ച കയ്യാലകളും തകർത്തു. വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ കാട്ടാന എത്തിയതോടെ പോളും കുടുംബവും ഭീതിയിലുമാണ്. പ്രദേശത്ത് തുടരുന്ന കാട്ടാനകളെ തുരത്താൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.