കണ്ണൂർ: വളപട്ടണത്ത് മണല്‍വേട്ട പൊലീസ് ശക്തമാക്കിയതോടെ പുതിയ അടവുമായി മണല്‍മാഫിയ. കണ്‍ട്രോള്‍ റൂം നമ്പര്‍ ദുരുപയോഗം ചെയ്ത് പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മണല്‍ മാഫിയ നടത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാങ്കടവ്, കാട്ടാമ്പള്ളി ഭാഗങ്ങളില്‍നിന്ന് മണല്‍ കടത്തുകാരുടെ തോണി ഉള്‍പ്പെടെ വളപട്ടണം പൊലീസ് പിടികൂടിയിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെയാണ് പൊലീസിനെ കബളിപ്പിക്കാന്‍ മണല്‍ക്കടത്തുകാര്‍ പുതിയ തന്ത്രം പ്രയോഗിക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പറായ 112ലേക്ക് വിളിച്ചാണ് പൊലീസിന്റെ ശ്രദ്ധ തിരിക്കുന്നത്.
ഈ നമ്പറില്‍ വിളിച്ച് ഏതെങ്കിലും സ്ഥലത്തിന്റെ പേരുപറഞ്ഞ് അവിടെ മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന് വിവരം നല്‍കും. തുടർന്ന് വിവരം ലഭിക്കുന്ന പൊലീസുകാര്‍ പ്രദേശത്ത് എത്തുമ്പോള്‍ ആരെയും കാണാത്ത സ്ഥിതിയാണ്.
പൊലീസിന്റെ ശ്രദ്ധ ഇവിടെയാകുമ്പോൾ മണല്‍ക്കടത്തുകാര്‍ മറ്റേതെങ്കിലും കടവില്‍നിന്ന് മണല്‍ കടത്തിപോവുകയും ചെയ്യും. രണ്ട് നമ്പറുകളില്‍ നിന്നാണ് പൊലീസിന് കാളുകള്‍ വന്നത്. സംഭവത്തില്‍ കേസെടുത്ത് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.