നി​സാം

മയക്കുമരുന്ന് വിൽപന: യുവാവ് വീണ്ടും പിടിയിൽ

കണ്ണൂർ: നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി വീണ്ടും പിടിയിൽ. കണ്ണൂർ കക്കാട് റാബിയ മഹലിൽ നിസാമിനെയാണ് (40) ടൗൺ എസ്.ഐ വി.വി. ദീപ്തി അറസ്റ്റ് ചെയ്തത്.

കണ്ണൂർ എസ്.എൻ പാർക്കിനു സമീപം നിന്ന് വ്യാഴാഴ്ച രാത്രിയാണ് നിസാം പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്യുകയും നിസാമിന്റെ കക്കാട് കുഞ്ഞിപ്പള്ളി റോഡിലെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഇവിടെനിന്ന് 12.01 ഗ്രാം എം.ഡി.എം.എ, 2.01ഗ്രാം എം.ഡി.എം.എ ഗുളികകൾ, 950ഗ്രാം കഞ്ചാവ്, 3.330ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.

2022 മാർച്ചിന് കണ്ണൂരിൽനിന്ന് ടൗൺ പൊലീസ് രണ്ടുകിലോയോളം എം.ഡി.എം.എയും ബ്രൗൺഷുഗറുമായി മുഴപ്പിലങ്ങാട് സ്വദേശി തോട്ടന്റെവിട ഹൗസിൽ അഫ്സൽ, ഭാര്യ ബൾകീസ് എന്നിവരെ പിടികൂടിയിരുന്നു. ഇതിലെ മുഖ്യകണ്ണിയായ നിസാമിനെ മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്നാണ് പിടികൂടിയത്. ഇതിൽ വിചാരണ നടപടികൾ തുടരവേ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും വിൽപന നടത്തിയത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് ജില്ലയിലെത്തിച്ച് വിൽപന നടത്തുന്ന മുഖ്യകണ്ണികൂടിയാണ് നിസാം.

Tags:    
News Summary - Drug trafficking: Youth arrested again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.