മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണസീറ്റുകള്‍ നറുക്കെടുത്തു. നറുക്കെടുപ്പില്‍ പട്ടികജാതി സംവരണ വാര്‍ഡായി പാലോട്ടുപള്ളി വാര്‍ഡിനെ തിരഞ്ഞെടുത്തു. ആകെയുള്ള 35 വാര്‍ഡില്‍ വനിത സംവരണം 18 എണ്ണമാണ്. വനിത സംവരണം: 2 പൊറോറ, 4 കീച്ചേരി, 5 ആണിക്കരി, 8 മുണ്ടയോട്, 9 പെരുവയല്‍ക്കരി, 12 കോളാരി, 14 അയ്യല്ലൂര്‍ (വീണ്ടും വനിത), 15 ഇടവേലിക്കല്‍, 18 കരേറ്റ (വീണ്ടും വനിത), 21 പെരിഞ്ചേരി, 22 ദേവര്‍കാട്, 23 കാര, 25 ഇല്ലംഭാഗം, 26 മലക്കുതാഴെ, 27 എയര്‍പോര്‍ട്ട്, 28 മട്ടന്നൂര്‍, 34 മേറ്റടി, 35 നാലാങ്കേരി. 16 ജനറല്‍ വാര്‍ഡുകള്‍ - 1 മണ്ണൂര്‍, 3 ഏളന്നൂര്‍, 6 കല്ലൂര്‍, 7 കളറോഡ്, 10 ബേരം, 11 കായലൂര്‍, 13 പരിയാരം, 16 പഴശ്ശി, 17 ഉരുവച്ചാല്‍, 19 കുഴിക്കല്‍, 20 കയനി, 24 നെല്ലൂന്നി, 29 ടൗണ്‍, 31 മിനിനഗര്‍, 32 ഉത്തിയൂര്‍, 33 മരുതായി. ആറാമത് മട്ടന്നൂര്‍ നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പിന് ജൂലൈ മാസം വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നു വിലയിരുത്തുന്നു. സെപ്റ്റംബര്‍ മാസമാണ് ഇവിടെ പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടത്. ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ അവശേഷിക്കുന്ന ഏഴ് സീറ്റ് യു.ഡി.എഫ് നേടിയിരുന്നു. സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ഉള്‍പ്പെടാറില്ല. ആകെയുള്ള 1200ല്‍ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമായിരിക്കും വോട്ടെടുപ്പ് നടന്നത്. ഓരോ ഭരണസമിതിക്കും അഞ്ചുവര്‍ഷം കാലാവധി നല്‍കണമെന്ന നിയമമുള്ളതിനാല്‍ സംസ്ഥാനത്തെ മറ്റു പൊതു തെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരില്‍ വോട്ടെടുപ്പ് നടത്താനാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.