ജീവകാരുണ്യത്തോടൊപ്പം പരിസ്ഥിതിയും; പ്രതീക്ഷയാണ് പെരുമ്പിയൻസ്

പയ്യന്നൂർ: കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങൾ സംരക്ഷിച്ചവർക്ക് സമ്മാനം നൽകി പെരുമ്പിയൻസ് കൂട്ടായ്മ. മരങ്ങൾ നടുന്ന പരിസ്ഥിതിദിനത്തിലെ പതിവ് അനുഷ്ഠാനമാണ് കൂട്ടായ്മ ഇതിലൂടെ മാറ്റി നട്ടത്. കുള്ളൻ കവുങ്ങ്, കുറ്റ്യാട്ടൂർ മാവ്, നെല്ലി, കറിവേപ്പ്, ആര്യവേപ്പ്, നാരകം എന്നിവയുടെ തൈകളിൽ ഇഷ്ടമുള്ള നാലെണ്ണം തിരഞ്ഞെടുക്കാനാണ് കൂട്ടായ്മ നിർദേശിച്ചത്. പെരുമ്പയിലെ നൂറ്റമ്പതോളം വീട്ടമ്മമാർ മരം തിരഞ്ഞെടുത്ത് മണ്ണിൽ നട്ടുപിടിപ്പിച്ചപ്പോൾ അത് മറ്റൊരു ചരിത്രമായി. മത്സരത്തിൽ വി.വി. സുബൈദ, എം. ഹഫ്‌സത്ത്, പി.പി. നൂറുന്നിസ എന്നിവരാണ് ജേതാക്കളായത്. 28 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. സമ്മാനവിതരണ ചടങ്ങിന്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭ എച്ച്.ഐ വി. റഹിയ സമ്മാനവിതരണം നിർവഹിച്ചു. കൃഷി ഓഫിസർ എം. സുരേഷ്, കെ.സി. അൻസാരി, കെ.എം. ബുഷ്റ, ആയിഷ നാസർ, റഹിയാനത്ത് മുജീബ്, ബുഷ്റ മുഹമ്മദലി എന്നിവർ സംസാരിച്ചു. സീനത്ത് നാസർ അധ്യക്ഷത വഹിച്ചു. സഫീറ അഷ്റഫ് സ്വാഗതം പറഞ്ഞു. പടം) മരം നട്ടു സംരക്ഷിച്ചവർക്ക് സമ്മാനം നൽകി പെരുമ്പിയൻസ് നടത്തിയ പരിസ്ഥിതി ദിനാഘോഷം കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്യുന്നു perumbians payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.