ഒറ്റനമ്പര്‍ ലോട്ടറി തട്ടിപ്പ്; മൂന്നുപേർ റിമാൻഡിൽ

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ നിന്നും ഒറ്റനമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ മൂന്നുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. കല്യാശ്ശേരി സ്വദേശി ഷാഹുല്‍ അമീദ് (50), മുക്കോല സ്വദേശി സിദ്ദീഖ് (51), വെള്ളാരംപാറ സ്വദേശി അഷ്റഫ് (62) എന്നിവരെയാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും തട്ടിപ്പ് നടത്തി ശേഖരിച്ച 2,300 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.