പയ്യന്നൂർ: നൊടിച്ചേരി കണ്ണംകുഴി, കണ്ണങ്ങാട്ട്, ആനിച്ചേരി, സത്യൻ പീടിക എന്നിവിടങ്ങളിൽ ശുചിത്വ സർവേ പ്രവർത്തനം നടത്തി. ഊർജിത പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, ആരോഗ്യ ശുചിത്വ സമിതി എന്നിവയുടെ നേതൃത്വത്തിൽ ശുചിത്വ സർവേ നടത്തിയത്. പത്ത് ആരോഗ്യ സർവേ ടീം രൂപവത്കരിച്ച് പ്രദേശങ്ങളിലെ 387 വീടുകളിൽ 42 വളന്റിയർമാരാണ് സർവേ പ്രവർത്തനം നടത്തിയത്. കൊതുക് വളരുന്ന ഉറവിടങ്ങൾ, കൊതുക് നിർമാർജന മാർഗങ്ങൾ, കുടിവെള്ള ശുചിത്വം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ ബോധവത്കരണം നടത്തി. ജനപ്രതിനിധികൾ, ആശ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ സർവേയിൽ പങ്കെടുത്തു. നൊടിച്ചേരി യുവശക്തി വായനശാലയിൽ നടന്ന പരിപാടി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ്, എ.വി. സന്തോഷ് കുമാർ, കെ.വി. ബിന്ദുകുമാരി, പി. മധു എന്നിവർ സംസാരിച്ചു. പി-വൈ.ആർ വിജിൻ എം.എൽ.എ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ നടന്ന ശുചിത്വ സർവേ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.