മുസ്‍ലിം ലീഗ് സുഹൃദ് സംഗമവും കൺവെൻഷനും

കണ്ണൂർ: മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുസ്‍ലിം ലീഗ് ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ സുഹൃദ് സദസ്സുകൾ, ചർച്ചയോഗങ്ങൾ, കൺവെൻഷനുകൾ എന്നിവ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് ഹോട്ടൽ റോയൽ ഒമാർസിൽ സുഹൃദ് സംഗമം നടത്തും. തുടർന്ന് 11.30ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംവദിക്കും. വൈകീട്ട് മൂന്നിന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ പ്രവർത്തക കൺവെൻഷൻ ചേരും. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, കെ.എം. ഷാജി തുടങ്ങിയ നേതാക്കൾ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, വി.പി. വമ്പൻ, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.