ആവേശം കൊടിയേറി അക്ഷരമുറ്റം വീണ്ടുമുണർന്നു

പയ്യന്നൂർ: ആവേശക്കൊടിയേറ്റത്തിൽ അക്ഷരമുറ്റം വീണ്ടുമുണർന്നു. മുത്തുക്കുടകളുടെയും പൂക്കളണിഞ്ഞ കുട്ടികളുടെയും വാദ്യഘോഷങ്ങളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ നവാഗതരായ കുട്ടികളെ വരവേറ്റ് പയ്യന്നൂർ നഗരസഭതല പ്രവേശനോത്സവം. പെരുമ്പ ജി.എം.യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.പി. സമീറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടെക്സ്റ്റ് ബുക്കുകളുടെയും കുട്ടികൾക്കുള്ള സ്നേഹോപഹാരങ്ങളുടെയും വിതരണം നടന്നു. നഗരസഭാംഗങ്ങളായ ഇക്ബാൽ പോപുലർ, ബി. കൃഷ്ണൻ എന്നിവർ വിതരണം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ വെള്ളൂർ സൗത്ത് മേഖല കമ്മിറ്റി നൽകിയ പഠനോപകരണങ്ങൾ കെ. പവിത്രൻ വിതരണം ചെയ്തു. പി.വൈ.ആർ പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.