'മതവിശ്വാസികൾ വിദ്വേഷ പ്രചാരകരാകരുത്'

കടവത്തൂർ: മതവിശ്വാസികൾ ഏതു മതത്തിൽപെട്ടവരാണെങ്കിലും വിദ്വേഷം പ്രചരിപ്പിക്കുന്നവരാകരുതെന്ന് സ്കൂൾ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് (എസ്.ഐ.എസ്) പഠിതാക്കളുടെ സംഗമം ആഹ്വാനം ചെയ്തു. മറ്റു മതസ്ഥരെ വെറുക്കാനോ നശിപ്പിക്കാനോ ആഹ്വാനം ചെയ്യുന്ന അപശബ്ദങ്ങൾ മതത്തിന്റേതല്ലെന്ന് ആദ്യം തിരിച്ചറിയേണ്ടത് മതവിശ്വാസികളാണ്. അതിന് ഒരേസമയം മതബോധവും മതബോധ്യവും വേണം. പ്രമാണബോധ്യത്തോടെ മതം പഠിക്കാൻ മതവിശ്വാസികൾ തയാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു. കടവത്തൂരിൽ നടന്ന സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ചെയർമാൻ ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു. ഒരുവർഷ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പാനൂർ സി.ഐ എം.പി. ആസാദ് നിർവഹിച്ചു. ടി.പി. ഹുസൈൻ കോയ, വി.കെ. മൊയ്തു സുല്ലമി, കെ.കെ. മറിയം അൻവാരിയ, ഡോ. അബൂബക്കർ, ഡോ. മുനീറ, ആയിഷ മനോളി, കെ.കെ. സുലൈഖ, മിനു നാദിറ, ഹസീന കാസിം, പി.കെ. യാസ്മിൻ, ശരീഫ നാണാറത്ത്, അബ്ദുൽ ബാരി, എൻ.കെ. ഉമർ, ടി.കെ.സി. അഹ് മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.