ഡോ. എം.കെ. മധുസൂധനൻ വിരമിച്ചു

പാനൂർ: 27 വർഷത്തെ സേവനത്തിനു ശേഷം ഡോ. എം.കെ. മധുസൂധനൻ കല്ലിക്കണ്ടി എൻ.എ.എം കോളജിൽ നിന്ന് വിരമിച്ചു. കണ്ണൂർ സർവകലാശാലയിലെ സ്പോർട്സ് അഡ്വൈസറി ബോർഡിൽ ദീർഘകാലം അംഗമായിരുന്നു. എട്ട് വർഷം ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ് കമ്മിറ്റി അംഗവുമായി. 2009ലെ കണ്ണൂർ സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായി. കോളജിലെ നാക് കോഓഡിനേറ്ററായും പ്രവർത്തിച്ചു. കണ്ണൂർ ഹോക്കിയുടെ വൈസ് പ്രസിഡന്റും കേരള സംസ്ഥാന കോളജ് കായിക അധ്യാപക സംഘടനയുടെ ഉപാധ്യക്ഷനുമാണ്. തലശ്ശേരി പാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്‌പോർട്സ് അക്കാദമിയുടെ അധ്യക്ഷൻ കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.