തലശ്ശേരി: സംയുക്ത മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച തലശ്ശേരി ഖാദി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. എം. ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീൻ, വി. അബ്ദുൽ ലത്തീഫ് ഫൈസി, കബീർ ഹുദവി, ഗഫൂർ സഖാഫി, അഷ്റഫ് ദാരിമി, കെ.പി. നജീബ്, കെ.പി. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിൽനിന്ന് ഹജ്ജിന് പോകുന്നവരെ വിവിധ പള്ളി കമ്മിറ്റി ഭാരവാഹികൾ ആദരിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി എ.പി. മഹമൂദ്, ചരിത്രകാരൻ പ്രഫ. കമാൽ പാഷ, ഹവിൽദാർ മുഹമ്മദ് ഷൈജൽ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. പ്രത്യേക പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.